Economics and Statistics Technical Staff Organisation

1980 കളിൽ സാമ്പത്തിക സ്ഥിതി വിവരകണക്കു വകുപ്പിലെ ഫീൽഡ് തല ജീവനക്കാർ അനുഭവിക്കുന്ന അകാരണമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, വകുപ്പ് അധികാരികളിൽ നിന്നും, സർക്കാരിൽ നിന്നും, പരിഹാരം തേടുന്നതിനും വേണ്ടി 1982 ഇൽ  സ്ഥാപിതമായ സ്വതന്ത്ര സംഘടനയാണ് ESTSO (Economics and Statistics Technical Staff Organisation). രാഷ്‌ട്രീയ ചായ്‌വുകളില്ലാതെ വകുപ്പിലെ മുഴുവൻ നോൺ ഗസറ്റഡ് ജീവനക്കാരേയും പ്രതിനിധാനം ചെയുന്ന ഏക അംഗീകൃത സംഘടനയാണ് ESTSO. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയിൽ വകുപ്പിലെ ജീവനക്കാർക്ക് ആർജ്ജിച്ചെടുക്കാൻ സാധിച്ച എല്ലാ അവകാശങ്ങളുടെയും മുന്നണി പോരാളികൾ ESTSO ആണെന്നുള്ളത് അഭിമാനത്തോടെ കാണുന്നു. ജീവനക്കാരുന്ടെ കാര്യങ്ങൾ മാത്രം ലാക്കാക്കി പ്രവർത്തിക്കാതെ, വകുപ്പിന്റെ സർവ്വതോൻമുഖമായ വളർച്ചയുടെ വികസന  പരിണാമങ്ങളിൽ സംഘടനയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നുള്ളത് ഓരോ അംഗത്തിനും അഭിമാനിക്കാവുന്ന നേട്ടമാണ്.

ചരിത്ര യാത്രയിൽ നേതൃത്വം നല്കിയവരുടെയും പങ്കാളികളായവരുടെയും പ്രവർത്തനവും പ്രാർത്ഥനയും കർമമണ്ഡലങ്ങളിൽ കരുത്തായി നിൽക്കുന്നു. 

ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാങ്ങളോട് പ്രത്യേക അനുഭവമില്ലാതെ ജനറൽ സർവീസ് സംഘടനകളോട് വിധേയത്വമോ വിരോധമോ ഇല്ലാതീയുള്ള നമ്മുടെ സംഘടനാ പ്രവർത്തനം വകുപ്പുതല സംഘടനകൾക്കിടയിലെ വേറിട്ട കാഴ്ചയാണ്.

ഇതര സർക്കാർ വകുപ്പകളിലെ ജോലി സ്വഭാവത്തിൽ നിന്നും തികച്ചും വ്യത്യസ്‍തമായി ക്ലേശകരമായ സാഹചര്യങ്ങളിൽ നൂറു ശതമാനം ഫീൽഡ് ജോലിയിൽ അധിഷ്ഠിതമാണ് നമ്മുടെ പ്രവർത്തന മേഖല. EARAS നു പുറമെ പല തരത്തിലുള്ള ad-hoc സർവ്വേകാലിലൂടെ നമ്മൾ ശേഖരിക്കുന്ന സ്ഥിതി വിവരകണക്കുകൾ ആസൂത്രണ പ്രക്രിയയിലെ പ്രധാന ഘടകമാണെങ്കിലും ആയതു മനസിലാക്കി വകുപ്പിനെ മുന്നോട്ടു കൊണ്ടുപോകാൻ നിർഭാഗ്യവശാൽ മാറി മാറി വരുന്ന സര്കാരുകൾക്കോ, വകുപ്പിലെ മേലധികാരികൾക്കോ കഴിയുന്നില്ല എന്നുള്ളത് നമ്മുടെ ജോലി കൂടുതൽ ക്ലേശകരമാക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ വിവര ശേഖരണത്തിൽ പൊതു ജനങ്ങളിൽ നിന്നും, ഇതര വകുപ്പുകളിൽ നിന്നും പലപ്പോഴും അവഗണനയും പരിഹാസവും അനുഭവിക്കേണ്ടി വരുന്നു എന്നുള്ളത് നമ്മുടെ സ്വകാര്യ ദുഃഖമാണ്. ഇത്തരം സാഹചര്യങ്ങളിലൊക്കെ ജീവനാകർക്കു പ്രതീക്ഷയും പ്രോത്സാഹനവുമായി നൽകുന്നത് നമ്മുടെ പൊതുവേദിയായ ESTSO ആണ്  വകുപ്പിലെ ജീവനക്കാരുടെ ഈ തിരിച്ചറിവിന്റെ പിൻബലത്തിലാണ് സംഘടനയുടെ പ്രവർത്തനങ്ങളിലും ലക്ഷ്യപ്രാപ്തിയിലും, ആത്മാർത്ഥതയോടെ അപരാജിതരായി മുന്നേറാൻ ESTSO ക്ക് സാധിക്കുന്നത്.

ഫീൽഡ് ജീവനക്കാരും മിനിസ്റ്റീരിയൽ ജീവനക്കാരും തമ്മിൽ നില നിന്നിരുന്ന അനാരോഗ്യകരമായ ബന്ധവും മിനിസ്റ്റീരിയൽ തസ്തികകളിൽ നിന്ന് ടെക്‌നിക്കൽ തസ്തികയിലേക്കുള്ള അനർഹമായ ഉദ്യോഗ കയറ്റങ്ങളും    വകുപ്പിന്റെ പ്രവർത്തനത്തെ തന്നെ താളം തെറ്റിക്കുന്ന സാഹചര്യത്തിൽ രൂപം കൊണ്ട ESTSO, ക്ലറിക്കൽ തസ്തികയിലേക്കുള്ള നിയമനം നിർത്തുന്നതിനായി മുന്നിട്ടിറങ്ങുകയും അത് നേടിയെടുക്കുകയും ചെയ്തു. നിലവിലുള്ള സാഹചര്യത്തിലും വകുപ്പിന്റെ നയപരമായ തീരുമാനങ്ങൾ എടുക്കുന്ന മേലധികാരികൾക്ക് ഫീൽഡ് ജോലിയിലുള്ള അനുഭവ കുറവ് സർവേ ജോലികൾ പലപ്പോഴും കൂടുതൽ ക്ലേശകരമാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വകുപ്പിന് ശരിയായ ദിശാബോധം നൽകുന്നതിന് ESTSO യുടെ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് അവിതർക്കിതമാണ്.

ESTSO യിലെ അംഗങ്ങൾക്ക് അവർ താൽപര്യപ്പെടുന്ന ജനറൽ സംഘടനകളിൽ അംഗത്വം എടുക്കുന്നതിൽ നിന്നും വിലക്കുന്നില്ല എന്നുള്ളത് സംഘടയുടെ രാഷ്ട്രീയ മേഖലയിലെ വിശാല കാഴ്ചപ്പാടിനെ കുറിക്കുന്നു. എന്നിരിക്കലും ESTSO യുടെ പ്രവർത്തനത്തെ ക്ഷീണിപ്പിക്കുന്ന തരത്തിൽ ചിലരെങ്കിലും നമുക്കെതിരെ നിൽക്കുന്നു എന്നുള്ളത് മാങ്ങായുള്ള മാവിന് ലഭിക്കുന്ന കല്ലേറായ കാണുന്നുള്ളൂ. ....

1982 ൽ തിരുവന്തപുരത്തെ വച്ച് നടന്ന സമ്മേളനത്തിലൂടെ ഉടലെടുത്ത ESTSO സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിലെ ജീവനക്കാരുടെ ആശയും ആവേശവുമായി രാഷ്ട്രീയ ചേരിതിരിവുകളില്ലാതെ വകുപ്പിന്റെയും ജീവനക്കാരുടെയും അതുവഴി ശാസ്ത്രീയ ആസൂത്രണത്തിലൂടെ സമൂഹത്തിന്റെയും വളർച്ചക്കായി നിലകൊള്ളുന്നു.

The first State Convention is inaugurated by the then Chief Minister Sri. K Karunakaran, on 26/03/1982